1സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവൻ ശൗലിന്റെ മുൻപിൽനിന്നു ഗുഹയിലേക്കു ഓടിപ്പോയ കാലത്തു ചമെച്ചതു.ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;എന്നോടു കൃപയുണ്ടാകേണമേ;ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു;അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളംഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ.
3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾഅവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
3സേലാ.
4എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നേ.
5ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
6അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു;എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു;അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;അതിൽ അവർ തന്നേ വീണു.
6സേലാ.
7എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.