3നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;
4സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും;അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ.
4സേലാ.
5വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
6ⓤഅവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;അവർ കാൽനടയായി നദി കടന്നുപോയി;അവിടെ നാം അവനിൽ സന്തോഷിച്ചു.
7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;അവന്റെ കണ്ണു ജാതികളെ നോക്കുന്നു;മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ.
7സേലാ.
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
9അവൻ നമ്മെ ജീവനോടെ കാക്കുന്നു;നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
12നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും;എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.
14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾഅവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.