1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
2യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ;ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ;ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.
3ദൈവം തേമാനിൽനിന്നുംപരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു;അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
3സേലാ.
4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു;കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു;അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;അവൻ നോക്കി ജാതികളെ ചിതറിക്കുന്നു;ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;പുരാതനഗിരികൾ വണങ്ങി വീഴുന്നു;അവൻ പുരാതനപാതകളിൽ നടക്കുന്നു.
8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ?നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽനിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു;വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
9സേലാ.
10പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു;വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;ആഴി മുഴക്കം പുറപ്പെടുവിക്കുന്നു;ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലുംമിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലുംസൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;കോപത്തോടെ ജാതികളെ മെതിക്കുന്നു.
14നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു;എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു;എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.
16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു;അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾകഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടുഎന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി,ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.
17അത്തിവൃക്ഷം തളിർക്കയില്ല;മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും;നിലങ്ങൾ ആഹാരം വിളയിക്കയില്ല;ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും;ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19ⓕയഹോവയായ കർത്താവു എന്റെ ബലം ആകുന്നു;അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു;ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.